spot_imgspot_img

ഡൽഹി വായു മലിനീകരണം: അടുത്ത 15 ദിവസം നിർണായകം

Date:

ഡൽഹി: ഡൽഹിയിൽ ദിവസങ്ങൾ കഴിയുംതോറും വായു മലിനീകരണം രൂക്ഷമാകുന്നു. ശൈത്യകാലം തുടങ്ങിയതോടെ കടുത്ത അന്തരീക്ഷ മലിനീകരണമാണ് ഡൽഹിയിൽ. നഗരത്തിൽ പലയിടങ്ങളിലും അപകടകരമായ നിലയിലാണ് വയു നിലവാര സൂചിക. ഈ സാഹചര്യത്തില്‍ ഡൽഹിയിൽ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കുമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അവധി പ്രഖ്യാപിച്ചത്.

400 നു മുകളിലാണ് നിലവിൽ ഡൽഹിയിൽ മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വായുമലിനീകരണം അതി രൂക്ഷമായാകാൻ സാധ്യതയുള്ളതായും ഗവേഷകർ മുന്നറിയിപ്പ് നൽകി. മാത്രമല്ല അടുത്ത 15 ദിവസം വളരെ നിര്ണായകമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതെ സമയം മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. ഇലക്ട്രിക് – സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രയിക്കാനും നിര്‍ദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

കൂടാതെ മലിനീകരണം മൂലം ഡൽഹി നിവാസികളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മൂലം ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായി റിപ്പോർട്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp