തിരുവനന്തപുരം: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
*പ്രത്യേക ജാഗ്രത നിർദേശം*
വടക്കൻ ബംഗാൾ ഉൾക്കടലിലും ബംഗ്ലാദേശ് തീരത്തും നിലവിലുള്ള കാറ്റിന്റെ വേഗത മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെയും വേഗതയിൽ അതിശക്തമായ കാറ്റിന് സാധ്യത. കാറ്റിന്റെ വേഗത ഉച്ചവരെ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വരെയും ഇന്ന് വൈകുന്നേരം മുതൽ അർദ്ധരാത്രി വരെ കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും നവംബർ 18 രാവിലെയോടുകൂടി കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറിൽ 40 മുതൽ 50 വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും സാധ്യത.
*പശ്ചിമ ബംഗാൾ തീരം*: പശ്ചിമ ബംഗാൾ തീരത്തു മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും സാധ്യത എന്നാൽ ഇന്ന് (നവംബർ 17) അർദ്ധരാത്രി വരെ കാറ്റിന്റെ വേഗത തുടരുകയും അതിനുശേഷം കുറയുകയും ചെയ്യും.