spot_imgspot_img

റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022′-ന് എന്‍ട്രികള്‍ ക്ഷണിച്ചു

Date:

കൊച്ചി: 2022 ലെ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ഏര്‍പ്പെടുത്തിയ റോട്ടറി വിമന്‍ ജേർണലിസ്റ്റ് അവാര്‍ഡ് 2022-ന് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലായി റിപ്പോര്‍ട്ടര്‍ക്കും, ഫോട്ടോ/ വീഡിയോ ജേർണലിസ്റ്റ് എന്നിവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. 2022-ല്‍ പ്രസിദ്ധീകരിച്ചതോ സംപ്രേക്ഷണം ചെയ്തതോ ആയ വനിത, ശിശുക്ഷേമ രംഗവുമായി ബന്ധപ്പെട്ടുള്ള സ്റ്റോറികളും അന്വേഷണാത്മക റിപ്പോര്‍ട്ടുകളുമാണ് അവാര്‍ഡിനായി പരിഗണിക്കുക.

25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങുന്ന പാനലാണ് അവാര്‍ഡ് നിര്‍ണയിക്കുക. എന്‍ട്രികള്‍ rotaryclubtripunithura@gmail.com എന്ന ഇമെയിലിലാണ് അയക്കേണ്ടത്. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 10 ആണ്. മാർച്ച്‌ 8ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വിശദ വിവരങ്ങള്‍ക്ക്  9947677679 ല്‍ ബന്ധപ്പെടുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: മംഗലപുരം തോന്നയ്ക്കലിൽ  വീടിനകത്ത് കയറി വയോധികനെ കുത്തി പരിക്കേൽപ്പിച്ചു....

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...
Telegram
WhatsApp