spot_imgspot_img

ധാരണാപത്രം ഒപ്പുവച്ചു: സൈനിക് സ്കൂളിലെ സാമ്പത്തിക അവ്യക്തതകൾ അവസാനിക്കുന്നു

Date:

കഴക്കൂട്ടം: കഴക്കൂട്ടം സൈനിക സ്‌കൂൾ ജീവനക്കാർക്കും ഓഫീസർമാർക്കും ശാശ്വതമായ ആശ്വാസമേകി കേരളത്തിലെ ഏക സൈനിക സ്‌കൂളിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള കരാർ ഒപ്പുവച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അധികാരികളിൽ നിന്നുള്ള അനുകൂല തീരുമാനം. ആദ്യശിലാസ്ഥാപനം മുതൽ സ്‌കൂൾ സാമ്പത്തിക അനിശ്ചിതത്വത്തിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തമുള്ള ഒരു ബോർഡ് ഓഫ് ഗവർണറുടെ കീഴിൽ പ്രവർത്തിക്കുന്ന സൈനിക് സ്കൂൾ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നോക്കുന്നത്.

എന്നിരുന്നാലും, ധനസംബന്ധമായ ഇരുസർക്കാറിന്റെയും ഉത്തരവാദിത്തം ഒരിക്കലും നിശ്ചയിക്കപ്പെട്ടിരുന്നില്ല. ഇത് എല്ലായ്പ്പോഴും സ്കൂളിന് സാമ്പത്തികമായി പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇപ്പോൾ സ്‌കൂളിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നത് പ്രാഥമികമായി വിദ്യാർത്ഥികൾ അടച്ച ഫീസിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള മറ്റ് ആകസ്‌മിക ഫണ്ടുകളും ഉപയോഗിച്ചാണ്. സ്‌കൂളിലെ ജീവനക്കാരുടെ പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും മറ്റ് ഭരണപരമായ ആവശ്യകതകളും സംസ്ഥാനം പരിഗണിക്കുന്ന തരത്തിലാണ് ഇപ്പോൾ കരാർ അംഗീകരിച്ചിരിക്കുന്നത്.

കൂടാതെ കേന്ദ്രസർക്കാർ അർഹരായ വിദ്യാർത്ഥികൾക്ക് വരുമാനാധിഷ്‌ഠിത സ്‌കോളർഷിപ്പ് വർദ്ധിപ്പിക്കുകയും പ്രതിരോധ മന്ത്രാലയം മുഖേനയുള്ള സൈനിക ഉദ്യോഗസ്ഥരുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പിന് പുറമെ സ്കൂളിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെയും, തൊഴിൽ, പരിശീലന സാഹചര്യങ്ങൾ എന്നിവയ്ക്കുള്ള സാമ്പത്തികപിന്തുണ നൽകുകയും ചെയ്യും . ഏതാനും പതിറ്റാണ്ടുകളായി തുടരുന്ന സ്കൂളിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സ്കൂളിന്റെ തുടർ പ്രവർത്തനത്തെപ്പോലും അപകടത്തിലാക്കും വിധത്തിലായിരുന്നു. കഴക്കൂട്ടം സൈനിക സ്കൂൾ പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, മുൻ അഡ്മിൻ ഓഫീസർ ലഫ്റ്റനന്റ് കേണൽ ഷെല്ലി കെ ദാസ് എന്നിവരുടെ കഠിനാധ്വാനവും പ്രതിബദ്ധതയും കൊണ്ട് നേടിയ ഈ നേട്ടം ജീവനക്കാർക്കും രക്ഷിതാക്കൾക്കും ഒരുപോലെ സന്തോഷം പകരുന്നതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇലക്ഷൻ വകുപ്പിന്റെ കേന്ദ്രീകൃത കോൾ സെന്റർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം...

സിവിൽ സർവീസ് പരീക്ഷ 25 ന്

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസ്...

നെഹ്‌റുവിന്റെ 61 -മത് ചരമവാർഷികാചരണം: വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

തിരുവനന്തപുരം : ജവാഹർലാൽ നെഹ്റുവിന്റെ 61 -മത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി പുതുക്കുറിച്ചി...

സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം: സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ...
Telegram
WhatsApp