Press Club Vartha

ലഹരിക്കെതിരെ ജാഗ്രതയും പഠനോത്സവവും ഒരുക്കി നെറ്റ് സോൺ മാതൃകയായി

കണിയാപുരം: ഇന്ത്യൻ വിദ്യാർത്ഥിത്വത്തിന്റെ ഓജസും തേജസും നശിപ്പിക്കുന്ന ലഹരിമാഫിയകൾക്ക് എതിരെ ജാഗ്രതയും ചെറുത്ത് നിൽപ്പും പ്രഖ്യാപിക്കുന്നതാവണം ഓരോ പ്രവേശനോൽസവങ്ങൾ എന്ന് കണിയപുരം നെറ്റ്സോൺ സംഘടിപ്പിച്ച ജാഗ്രത എന്ന പഠനോൽസവം അഭിപ്രായപ്പെട്ടു.

പുതിയ അദ്ധ്യായന വർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികൾക്ക് പഠനോൽസവത്തിന്റെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തും കണിയാപുരം നെറ്റ്സോൺ മാതൃകയായി .. കണിയാപുരം പള്ളി നടയിൽ നടന്ന പഠനോൽസവം ഹരിതസ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് ഉത്ഘാടനം ചെയ്തു.. കെ.എസ്.. ടി.യു സെക്രട്ടറി മുനീർ കൂരവിള അദ്ധ്യക്ഷത വഹിച്ചു. അൻസാരി പള്ളി നട, തൗഫീക്ക് ഖരീം മുഹമ്മദ് അബ്ദുൽഖാദർ, കമാൽ ജാവാ കോട്ടേജ് എന്നിവർ പ്രസംഗിച്ചു.

Share This Post
Exit mobile version