spot_imgspot_img

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം

Date:

മെന്ദപ്പള്ളി: ഒഡിഷയില്‍ വീണ്ടും ട്രെയിൻ പാളം തെറ്റി. ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായി മൂന്നാം ദിവസമാണ് വീണ്ടും അപകടം ഉണ്ടായത്. ഗുഡ്സ് ട്രെയിനാണ് പാളം തെറ്റിയത്. ബാ‍ർഗഡിലാണ് ചരക്ക് ട്രെയിൻ പാളം തെറ്റിയത്. അഞ്ച് ബോഗികളാണ് മറി‍ഞ്ഞത്.

ചുണ്ണാമ്പുകല്ലുമായി പോയ ട്രെയിനാണ് അപകടത്തിലായതെന്നാണ് വിവരം. ആളപായമുണ്ടായിട്ടില്ല. അപകടത്തിന്‍റെ കാരണം എന്താണെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാകും.

പ്ലാന്റിലേക്ക് സിമൻറ് കൊണ്ടുപോകുമ്പോഴാണ് പാളം തെറ്റിയത്. എന്നാൽ ആപകടം ഉണ്ടായത് സ്വകാര്യ റെയില്‍പാളത്തില്‍ ആണെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. വാഗണുകളും ലോക്കോയും എല്ലാം സ്വകാര്യ കമ്പനിയുടേതാണ്. ഇതിന് റെയില്‍വെ മന്ത്രാലയവുമായി ബന്ധമില്ലെന്നും റെയില്‍വെ വിശദീകരിച്ചു.

ദുംഗ്രിയിലെ ചുണ്ണാമ്പ് കല്ല് ഖനിയെയും ബർഗഡിലെ എസിസി സിമന്‍റ് പ്ലാന്‍റിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനാണിത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇലക്ഷൻ വകുപ്പിന്റെ കേന്ദ്രീകൃത കോൾ സെന്റർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം...

സിവിൽ സർവീസ് പരീക്ഷ 25 ന്

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസ്...

നെഹ്‌റുവിന്റെ 61 -മത് ചരമവാർഷികാചരണം: വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

തിരുവനന്തപുരം : ജവാഹർലാൽ നെഹ്റുവിന്റെ 61 -മത് ചരമവാർഷികാചരണത്തിന്റെ ഭാഗമായി പുതുക്കുറിച്ചി...

സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

തിരുവനന്തപുരം: സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ...
Telegram
WhatsApp