spot_imgspot_img

ചികിത്സയിൽ കഴിഞ്ഞ യുവാവ് സർക്കാർ ആശുപത്രിയിൽ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം വേണം: കെ.സുരേന്ദ്രൻ

Date:

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടത് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തുകലശ്ശേരി മാടവന പറമ്പിൽ ബിജുവിനെ ഈ മാസം 16-ാം തിയതി മുതൽ ആശുപത്രിയിൽ നിന്ന് കാണാതാവുകയും മകനെ കാണുന്നില്ലെന്നുള്ള പരാതി മാതാവ് തിരുവല്ല പോലിസിൽ നൽകിയിരുന്നതുമാണ്.

എന്നാൽ പൊലീസ് ക്യത്യമായി അന്വേഷിച്ചില്ല. തിരുവല്ല താലൂക്ക് ആശുപത്രിയുടെ ലിഫ്റ്റിനിടയിൽ ബിജുവിൻ്റെ മൃതദേഹം വിവസ്ത്രമായി കാണപ്പെട്ടത് ദുരൂഹമാണ്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗിയുടെ മരണം സംഭവിച്ചത് ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അനാസ്ഥ മൂലമാണെന്ന് വ്യക്തമാണ്.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒരു സുരക്ഷയുമില്ലെന്ന് തുടർച്ചയായ ഇത്തരം സംഭവങ്ങളിൽ നിന്നും വ്യക്തമാവുകയാണ്. ആരോഗ്യമേഖലയിൽ നിരുത്തരവാദപരമായ പ്രവർത്തനമാണ് നടക്കുന്നത്. ബിജുവിൻ്റെ ദുരൂഹ മരണത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടത്തിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...
Telegram
WhatsApp