spot_imgspot_img

ലുലു മാളില്‍ വ്യോമസേന ബാന്‍ഡിന്‍റെ സംഗീതവിരുന്ന്

Date:

തിരുവനന്തപുരം : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലുലു മാളില്‍ വ്യോമസേന അവതരിപ്പിച്ച സംഗീത വിരുന്ന് കാഴ്ചക്കാര്‍ക്ക് വേറിട്ട അനുഭവമായി. ദക്ഷിണ വ്യോമസേന കമാന്‍ഡിന്‍റെ നമ്പര്‍ 9 ബാന്‍ഡാണ് ലുലു മാളുമായി സഹകരിച്ച് സംഗീത വിരുന്ന് ഒരുക്കിയത്.

മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന പരിപാടിയില്‍ എയര്‍ കൊമോഡോര്‍ രാഹുല്‍ ഗുപ്ത മുഖ്യാതിഥിയായിരുന്നു. ദേശഭക്തി ഗാനങ്ങളും, മലയാളം നാടന്‍ പാട്ടുകളുമെല്ലാമായി വ്യോമസേന ബാന്‍ഡിന്‍റെ പ്രകടനം രണ്ട് മണിക്കൂറോളം നീണ്ടു.

തുടര്‍ന്ന് എയര്‍ കൊമോഡോര്‍ രാഹുല്‍ ഗുപ്തയെയും മറ്റ് വ്യോമസേനാ ഉദ്യോഗസ്ഥരെയും ബാന്‍ഡ് സംഘത്തെയും ലുലു മാളിന്‍റെ നേതൃത്വത്തില്‍ ആദരിച്ചു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, മാള്‍ ജനറല്‍ മാനേജര്‍ ഷെറീഫ് കെ.കെ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലുലു മാളിന്‍റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് യൂണിറ്റി റൈഡും സംഘടിപ്പിച്ചു.

ലുലു മാളില്‍ നിന്നാരംഭിച്ച സൈക്കിള്‍ റൈഡ് നഗരത്തിലൂടെ സഞ്ചരിച്ച് ശംഖുമുഖം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കറങ്ങി മാളില്‍ തിരിച്ചെത്തി. അഞ്ചുവയസ്സുകാരന്‍ തൃലോക് കൃഷ്ണയാണ് യൂണിറ്റി റൈഡ് ഫ്ലാഗ് ഓഫ് ചെയ്തത്. കുട്ടികളും മുതിര്‍ന്നവരുമടക്കം 250ലധികം പേര്‍ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ജീവനക്കാരന്...
Telegram
WhatsApp