തിരുവനന്തപുരം: വിവാഹേതരബന്ധങ്ങള്‍ കുടുംബപ്രശ്നങ്ങളില്‍ കൂടുതലായെത്തുന്നത് ആശങ്കാജനകമാണെന്നു വനിതാ കമ്മിഷൻ. സാമൂഹിക മാധ്യമ കടന്നുകയറ്റം വിവാഹേതര ബന്ധങ്ങള്‍ക്ക് പിന്നിലുള്ളതിനാല് ബോധവത്ക്കരണം ശക്തമാക്കേണ്ടതുണ്ടെന്നും വനിതാ കമ്മിഷന് അംഗം ഇന്ദിര രവീന്ദ്രന് പറഞ്ഞു.
കൊല്ലം ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അംഗം. കുടുംബപ്രശ്നങ്ങള്‍ കാരണം കുട്ടികള്‍ക്കു വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കുന്നില്ല. ഇതു പോക്സോ കേസുകളുടെ വ്യാപനത്തിന് ഇടയാക്കുന്നു. വിവാഹപൂര്‍വ കൗണ്‍സിലിങ് സുശക്തമാക്കണം. പോക്സോ നിയമം, സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണം, ലഹരഹിക്കെതിരേ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ സ്കൂള്‍തലം മുതല്‍ സ്കൂള്‍തലം മുതല്‍ വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നഗരസഭകള്‍, ത്രിതല പഞ്ചായത്ത് എന്നിവിടങ്ങളില്‍ ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനം കൂടുല്‍ ഊര്‍ജിതമാക്കണം. ഉണര്‍വ്, കൗമാരം കരുത്താകുക, ഫേസ് ടു ഫേസ് എന്നീ പരിപാടികള്‍ സ്കൂള്‍-കോളെജ് തലത്തില്‍ കമ്മിഷന് നടത്തി വരുന്നതായും കമ്മിഷനംഗം പറഞ്ഞു.