തിരുവനന്തപുരം: തിരുവനന്തപുരത്തെ സാംസ്കാരിക ഇടനാഴിയായ മാനവിയ വീതിയിൽ വച്ച് ദമ്പതികൾക്ക് നേരെ അതിക്രമം എന്ന് പരാതി. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തപ്പോഴായിരുന്നു ഉപദ്രവം. ഇതോടെ നവീകരണത്തിന് ശേഷം ഉദ്ഘാടനത്തിന് ഒരുങ്ങുന്ന മാനവിയെ വേദിയിലെ ലഹരി ലഹരി ഇടപാടുകളെ ചൊല്ലി വിവാദം കനക്കുകയാണ്. തലസ്ഥാന നഗരത്തിൽ കലാസാംസ്കാരിക പ്രതിഷേധ കൂട്ടായ്മകൾ ഒക്കെയുള്ള പൊതുവിടമാണ് ഇത്. രണ്ടുവർഷത്തോളം അടച്ചിട്ട ശേഷം ഓണസമ്മാനം എന്ന നിലയിൽ ഞായറാഴ്ച ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.
ഇന്നലെ രാത്രി 11 മണിയോടെ ഉള്ളൂർ സ്വദേശി അജിത്തിനും ഭാര്യ അനൂപയ്ക്കും നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. പത്തോളം പേരടങ്ങിയ യുവാക്കളുടെ സംഘം മദ്യപിച്ച് ചീത്ത വിളിച്ചതിനെ എതിർന്ന വൈരാഗ്യമാണ് കയ്യേറ്റ ശ്രമത്തിലേക്ക് എത്തിയത്. അക്രമി സംഘത്തിലെ കരകുളം സ്വദേശി അഭിജിത്തിനെ മ്യൂസിയം പോലീസ് പിടികൂടിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തുനിന്നും കഷ്ടിച്ച് 200 മീറ്റർ അകലം മാത്രമേയുള്ളൂ.എന്നിട്ടുപോലും ലഹരി വില്പനയ്ക്കെതിരെ ശക്തമായി നടപടി ഒന്നുമില്ല എന്നാണ് പൊതു ജനങ്ങളുടെ പരാതി.