spot_imgspot_img

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാംഘട്ടം തിങ്കളാഴ്ച മുതല്‍

Date:

തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സെപ്റ്റംബര്‍ 16 വരെ രണ്ടാംഘട്ടം തുടരും.

സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിനെടുക്കാത്ത ഗര്‍ഭിണികളും 5 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

മൂന്ന് ഘട്ടങ്ങളിലായാണ് മിഷന്‍ ഇന്ദ്രധനുഷ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 7 മുതല്‍ നടന്ന ഒന്നാം ഘട്ടം വിജയമായിരുന്നു. ഒന്നാംഘട്ടത്തില്‍ 75 ശതമാനത്തിലധികം കുട്ടികള്‍ക്കും 98 ശതമാനത്തിലധികം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് 18,744 ഗര്‍ഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂര്‍ണമായോ ഭാഗികമായോ വാക്‌സിന്‍ എടുക്കാത്തതായി കണ്ടെത്തിയിട്ടുളളത്. അതില്‍ 18,389 ഗര്‍ഭിണികള്‍ക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. ഒക്ടോബര്‍ 9 മുതല്‍ 14 വരേയുമാണ് മൂന്നാം ഘട്ടം.

ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള 2 മുതല്‍ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണമായോ ഭാഗികമായോ ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്‌സിന്‍ നല്‍കുന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെ ട്ട സ്ഥലങ്ങളിലും വച്ച് വാക്‌സിനേഷന്‍ നല്‍കുന്നതാണ്. കൂടാതെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുളള ദുര്‍ഘട സ്ഥലങ്ങളില്‍ മൊബൈല്‍ ടീമിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരി മരിച്ചു....

തീവ്രവാദം തുടച്ചുനീക്കി അതിർത്തിയിലെ വെല്ലുവിളികളവസാനിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്ക്‌ ഐ എൻ എൽ പിന്തുണ

തിരുവനന്തപുരം: രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള തീവ്രവാദപ്രവർത്തനങ്ങളെ തുടച്ചുനീക്കാനും അതിർത്തിയിലെ വെല്ലുവിളികളെ അവസാനിപ്പിക്കാനുമുള്ള...

പത്മശ്രീ ജേതാവ് സുബ്ബണ്ണ അയ്യപ്പൻ നദിയിൽ മരിച്ച നിലയിൽ

മൈസൂര്‍:  ഡോ. സുബ്ബണ്ണ അയ്യപ്പനെ മരിച്ച നിലയില്‍ കണ്ടെത്തി. 70 വയസായിരുന്നു....

ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല’; ഇന്ത്യൻ എയർഫോഴ്സ്

ഡൽഹി: പാകിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ...
Telegram
WhatsApp