spot_imgspot_img

യു. വിക്രമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Date:

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും സിപിഐ നേതാവുമായ യു. വിക്രമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വിക്രമൻ യുവജന പ്രസ്ഥാനത്തിലൂടെയും മാധ്യമപ്രവർത്തനത്തിലൂടെയും കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് പ്രചരണം നൽകുന്നതിൽ നിരന്തരം ഇടപെട്ടിരുന്നു. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ വസ്തുനിഷ്ഠമായി വാർത്തകളെ അവതരിപ്പിക്കുന്നതിൽ നിതാന്തജാഗ്രത പുലർത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജീവിതത്തിലും എഴുത്തിലും തെളിമയാർന്ന കാഴ്ചപ്പാടോടെയാണ് അദ്ദേഹം പൊതു മണ്ഡലത്തിൽ സജീവമായിരുന്നത്. കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവായിരുന്ന അദ്ദേഹം മാധ്യമ പ്രവർത്തനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു.വിക്രമന്റെ നിര്യാണത്തിൽ ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മണൽ മൂടിയതിനെ തുടർന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെതുടർന്ന് വെള്ളം കയറിയ വീടുകൾ സന്ദർശിച്ച് ബിജെപി...

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...
Telegram
WhatsApp