spot_imgspot_imgspot_img

ഷവർമ കഴിച്ച 20 ഓളം പേർക്ക് ഭക്ഷ്യവിഷബാധ; സംഭവം തിരുവനന്തപുരത്ത്

Date:

തിരുവനന്തപുരം: ഷവർമ കഴിച്ച 20ഓളം പേർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരം മണക്കാട്ടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷ സ്ഥിതീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.

സംഭവത്തെ തുടർന്ന് മണക്കാട്ടെ ഇസ്താംബുള്‍ ഗ്രില്‍സ് ആന്‍ഡ് റോള്‍സ് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ അടച്ചു പൂട്ടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഇവിടെ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം,വയറുവേദന പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാവകുപ്പ് ഇവിടെ പരിശോധന നടത്തിയിരുന്നു. ഭക്ഷണശാലയിൽനിന്ന്‌ ലഭിച്ച മസാല പുരട്ടിയ ചിക്കനും മയണൈസും പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. മാത്രമല്ല പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp