തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ ബുധനാഴ്ച മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സ് പ്രദർശിപ്പിക്കും. രാത്രി 12 ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പ്രദർശനം.
പതിനൊന്നുകാരിയായ സഫാൻ നേരിടുന്ന ഭയാനകമായ ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് നവാഗത സംവിധായിക അമാൻഡ നെല്ലിയു ചിത്രം ഒരുക്കിയിരിക്കുന്നത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം മലേഷ്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയാണ്.