spot_imgspot_imgspot_img

തിരുവനന്തപുരം അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Date:

തിരുവനന്തപുരം: അഞ്ചുതെങ്ങ് കടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കൊച്ചുമെത്തൻ കടവ് പള്ളിപ്പുരയിടം ജോസ് – ഷൈനി ദമ്പതികളുടെ മകൻ ആഷ്‌ലിൻ ജോസ് (15) ന്റെ മൃതദേഹമാണ്  ഇന്ന് രാവിലെ 10.10 മണിയോടെ മാമ്പള്ളിക്ക് വടക്ക് ഭാഗത്ത് ഒഴുകി പോകുന്ന നിലയിൽ കണ്ടെത്തിയത്.

മറൈൻ എൻഫോഴ്സ് ഉദ്യോഗസ്ഥരായ ഹെഡ് ഗാർഡ്, എൽജിഎസ് മാരായ ശിമയോൻ, സീമോൻ എന്നിവർ ചേർന്നാണ്മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്കെത്തിച്ച് കോസ്റ്റൽ പോലീസ് നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നു.

സെപ്റ്റംബർ 13 വൈകിട്ട് നാലുമണിയോടെ അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം കടൽകരയിൽ ഫൂട്ബാൾ കളിക്കുന്നതിനിടെ കടലിൽ വീണ പന്ത് എടുക്കാൻ കടലിലേക്ക് ഇറങ്ങിയപ്പോഴാണ് രണ്ട് വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ജിയോ തോമസ് (10) നെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല,

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp