spot_imgspot_img

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ്

Date:

തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ ജനുവരി 11 മുതൽ 20 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങിൽ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിങ്.

ജനുവരി 11ന് കുളത്തുമ്മൽ, മണ്ണൂർക്കര, വീരണകാവ്, പെരുകുളം, മാറനല്ലൂർ, കള്ളിക്കാട്, വാഴിച്ചൽ വില്ലേജുകളിലെ സിറ്റിങ് കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ നടക്കും. ജനുവരി 12ന് പുല്ലമ്പാറ വില്ലേജിലെ സിറ്റിങ് പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി 15ന് പാറശാല, പരശുവയ്ക്കൽ വില്ലേജുകളിലെ സിറ്റിങ് പാറശാല ഗ്രാമപഞ്ചായത്ത് ഓഫീസിലും നടക്കും. ജനുവരി 16ന് തെന്നൂർ, പെരിങ്ങമല വില്ലേജുകളിലെ സിറ്റിങ് പെരിങ്ങമല ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി 17ന് വാമനപുരം, നെല്ലനാട് വില്ലേജുകളിലെ സിറ്റിങ് വെഞ്ഞാറമൂട് സഹകരണബാങ്കിലും നടക്കും. ജനുവരി 18ന് വെള്ളറട, അമ്പൂരി വില്ലേജുകളിലെ സിറ്റിങ് വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി 19ന് കാഞ്ഞിരംകുളം, കരിങ്കുളം, തിരുപുറം വില്ലേജുകളിലെ സിറ്റിങ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിലും, ജനുവരി 20ന് തൊളിക്കോട്, വിതുര വില്ലേജുകളിലെ സിറ്റിങ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും നടക്കും.

പുതുതായി അംഗത്വം എടുക്കുന്നവർ ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , രേഖകളിൽ മേൽവിലാസം വ്യത്യാസം ഉണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, യൂണിയൻ സർട്ടിഫിക്കറ്റ് , രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സിറ്റിങിൽ പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2729175, 8075649049

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp