spot_imgspot_img

റേഷൻ വിതരണം: മൂന്ന് ദിവസം മസ്റ്ററിംഗ് നിർത്തിവയ്ക്കും

Date:

തിരുവനന്തപുരം: റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാർച്ച് 10 വരെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ  മസ്റ്ററിംഗ് നിർത്തിവയ്ക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ അറിയിച്ചു. മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് റേഷൻ വിതരണം ഭാഗീകമായി തടസ്സപ്പെടുന്ന ഒരു സാഹചര്യത്തിലാണ് നടപടിയെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കേരളത്തിൽ മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് ആരംഭിച്ചത്. ഇ-കെ.വൈ.സി സ(e-KYC) അപ്‌ഡേഷനിൽ നിന്ന് സംസ്ഥാനത്തിന് മാറി നിൽക്കാൻ കഴിയാത്ത സാഹചര്യമുള്ളതിനാൽ ഈ മാസം 15, 16, 17 തിയതികളിൽ സംസ്ഥാനത്ത് റേഷൻകടകൾ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിന് സമീപത്തുള്ള സ്‌കൂളുകൾ, അംഗനവാടികൾ, സാസ്‌കാരിക കേന്ദ്രം തുടങ്ങിയ പൊതു ഇടത്തിൽ വച്ച് ഇ-കെ.വൈ.സി അപ്‌ഡേഷൻ മാത്രമായി നടത്താൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ  നിർദേശ പ്രകാരം ഇ-കെ.വൈ.സി അപ്‌ഡേഷന് ആവശ്യമായ പരിശിലനം ഫെബ്രുവരി 16, 17 തിയതികളിൽ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ ഐ.റ്റി ഉദ്യോഗസ്ഥർക്കും മറ്റ് ബന്ധപ്പെട്ടവർക്കും നൽകിയിരുന്നു. ഈ ഉദ്യോഗസ്ഥർ പിന്നീട്  സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് പരിശീലനം നൽകി. ഇതിനു ശേഷമാണ് റേഷൻ കടകളിലെ ഇ-പോസ് മെഷീനിലൂടെ സംസ്ഥാനത്തെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ ഇ-കെ.വൈ.ല അപ്‌ഡേഷൻ ആരംഭിച്ചത്. മാർച്ച് അഞ്ചു വരെയുള്ള കണക്ക് പ്രകാരം

13,92,423 പേരുടെ ഇ-കെ.വൈ.സി അപ്‌ഡേഷൻ പൂർത്തീകരിച്ചു.  എന്നാൽ ഒരേ സമയം ഇ-കെ.വൈ.സി അപ്‌ഡേഷനും റേഷൻ വിതരണവും നടത്തേണ്ടിവന്നത് രണ്ട് ജോലികളിലും തടസ്സം നേരിടുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഒരു ദിവസം നീട്ടി നൽകിയത്. ഫെബ്രുവരി മാസത്തിൽ സംസ്ഥാനത്തെ റേഷൻ വിതരണതോത് 84 ശതമാനമായിരുന്നു. സാധാരണ മാസങ്ങളിലെ ശരാശരി റേഷൻ വിതരണ തോത് 82 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.

മാർച്ച് മാസത്തിലും ഇ-കെ.വൈ.സി അപ്‌ഡേഷനും റേഷൻ വിതരണവും ഒരുമിച്ച് നടത്തേണ്ടി വന്നതിനാൽ റേഷൻ വിതരണത്തിൽ വേഗതക്കുറവുണ്ടായി. തുടർന്ന് ഏഴ് ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും എന്ന തരത്തിൽ പ്രവർത്തനം ക്രമീകരിച്ചു. ഇതിനുശേഷവും സാങ്കേതിക തടസ്സം പൂർണ്ണമായും മാറാത്ത സാഹചര്യത്തിലാണ് എൻ.ഐ.സി, ഐ.ടി മിഷൻ, ബി.എസ്.എൻ.എൽ. മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗം കഴിഞ്ഞ ദിവസം നടത്തിയത്. ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ്

മാർച്ച് 10 വരെ ഇ-കെ.വൈ.സി അപ്‌ഡേഷൻ നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.  കൂടാതെ ഇ-കെ.വൈ.സി

അപ്‌ഡേഷൻ പൂർത്തീകരിക്കാനുള്ള തീയതി വിവിധ കാരണങ്ങളാൽ നീട്ടി നൽകണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...

ഡിഫറന്റ് ആര്‍ട് സെന്ററിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ പാര്‍ലമെന്ററി കമ്മിറ്റിയുടെ പ്രശംസ

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്...
Telegram
WhatsApp