പോത്തൻകോട്: സുഹൃത്തായ വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതിയും മരിച്ചു. ശ്രീകാര്യം ചെല്ലമംഗലം പ്ളാവിള വീട്ടിൽ ബിനു (50) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. ഇയാൾ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിന് സമീപം സോമസൗധം വീട്ടിൽ പരേതനായ അനിൽകുമാറിന്റെ ഭാര്യ സരിത (45) കഴിഞ്ഞ ചൊവാഴ്ച്ച മരിച്ചിരുന്നു. സരിതയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ ബിനുവിൻ്റെ ദേഹത്ത് പെട്രോൾ വീണ് തീ പിടിക്കുകയായിരുന്നു. പിന്നീടിയാൾ പ്രാണരക്ഷാർത്ഥം കിണറ്റിലും ചാടി. ഭാര്യ: ദിവ്യപ്രഭ. മക്കൾ: വൈഷ്ണവ് , വൈദേഹി.