spot_imgspot_imgspot_img

പോത്തൻകോട് ചേങ്കോട്ട്കോണത്ത് വീട്ടമ്മയെ വക വരുത്തിയ  പ്രതിയായ യുവാവും മരിച്ചു

Date:

പോത്തൻകോട്: സുഹൃത്തായ വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതിയും മരിച്ചു. ശ്രീകാര്യം  ചെല്ലമംഗലം പ്ളാവിള വീട്ടിൽ ബിനു (50) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. ഇയാൾ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയ ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്‌കൂളിന് സമീപം സോമസൗധം വീട്ടിൽ പരേതനായ അനിൽകുമാറിന്റെ ഭാര്യ സരിത (45) കഴിഞ്ഞ ചൊവാഴ്ച്ച  മരിച്ചിരുന്നു. സരിതയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ ബിനുവിൻ്റെ ദേഹത്ത് പെട്രോൾ വീണ് തീ പിടിക്കുകയായിരുന്നു. പിന്നീടിയാൾ പ്രാണരക്ഷാർത്ഥം കിണറ്റിലും ചാടി. ഭാര്യ: ദിവ്യപ്രഭ. മക്കൾ: വൈഷ്ണവ് , വൈദേഹി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫലപ്രഖ്യാപനത്തിനു പിന്നാലെ കോഴിക്കോട്ട് സംഘര്‍ഷം; എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിുന്നാലെ പിന്നാലെ കോഴിക്കോട് സംഘര്‍ഷഭൂമിയായി....

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചു; രാജിക്കത്ത് പ്രത്യേക ദൂതന്‍ വഴി ലോക്ഭവനിലെത്തിച്ചു; കാവല്‍ മുഖ്യമന്ത്രിയായി തുടരും

തിരുവനന്തപുരം: മിന്നും വിജയത്തിലൂടെ യുഡിഎഫ് കേരള ഭരണം പിടിച്ചതിനു പിന്നാലെ മുഖ്യമന്ത്രി...

പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ്; ചരിത്ര വിജയവുമായി യുഡിഎഫ് കേരള ഭരണത്തിലേക്ക്; സെഞ്ച്വറി തികച്ച് യുഡിഎഫ്; തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

തിരുവനന്തപുരം: സെഞ്ച്വറിയും കടന്നുള്ള നേട്ടത്തോടെ പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് യുഡിഎഫ്...
Telegram
WhatsApp