തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾക്ക് നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു. നേരത്തെ വിദ്യാഭാസ വകുപ്പ് പാഠ്യേതര നേട്ടങ്ങൾക്ക് ഇരട്ട ആനുകൂല്യം നൽകുന്നത് നിർത്തലാക്കിയിരുന്നു. തുടർന്ന് ഇപ്പോൾ വീണ്ടും മാനദണ്ഡങ്ങൾ പുതിയിരിക്കുകയാണ്.
3 മുതൽ 100 മാർക്കു വരെ സംസ്ഥാനം മുതൽ അന്താരാഷ്ട്ര തലം വരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് നൽകാനാണ് വകുപ്പിന്റെ തീരുമാനം. കൂടാതെ പ്ലസ് വൺ പ്രവേശനത്തിന് ചില ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി ബോണസ് പോയിന്‍റ് നൽകിയിരുന്നത് ഒഴിവാക്കി. അതോടൊപ്പം എട്ടോ ഒമ്പതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു.