പാലക്കാട് മലമ്പുഴയിൽ കാട്ടാനായുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറമാൻ എ.വി മുകേഷ് (34) മരിച്ചു. പുഴ മുറിച്ചു കടക്കുകയായിരുന്ന കാട്ടാന കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ദുരന്തം. റിപ്പോർട്ടർ ഗോകുലും ഡ്രൈവർ മനോജും മുകേഷമാണ് സംഘത്തിലുണ്ടായിരുന്നു. കാട്ടാനകൂട്ടം അപ്രത്യക്ഷമായി പാഞ്ഞുയടക്കുകയായിരുന്നു. മറ്റു രണ്ടുപേർ ഓടി രക്ഷപ്പെടുവെങ്കിലും നിലത്തുവീണ് മുകേഷിനെ ആന ചവിട്ടുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിജീവനം എന്ന പേരിൽ ഫെയിസ് ബുക്ക് പേജിൽ നിരവധി സ്റ്റോറിയും പ്രസിദ്ധികരിച്ചുണ്ട്.ഡൽഹി ബ്യൂറോയിലായിരുന്ന മുകേഷ് ഒരു വർഷായി പാലക്കാട് ബ്യൂറോയിൽ ജോലി ചെയ്തു വരുകയായിരുന്നു.