spot_imgspot_img

ലുലു ഫാഷന്‍ വീക്ക് രണ്ടാം സീസണ്‍ സമാപിച്ചു ; ലുലു ഫാഷന്‍ സ്റ്റൈല്‍ ഐക്കണുകളായി അതിഥി രവിയും പ്രതീക് ജെയിനും

Date:

തിരുവനന്തപുരം : തലസ്ഥാനത്തെ ഫാഷന്‍ ലഹരിയിലാഴ്ത്തിയ ലുലു ഫാഷന്‍ വീക്ക് രണ്ടാം സീസണ്‍ സമാപിച്ചു. ലുലു ഫാഷന്‍ സ്റ്റൈല്‍ ഐക്കണുകളായി സിനിമ താരങ്ങളായ അതിഥി രവിയും പ്രതീക് ജെയിനും തെരഞ്ഞെടുക്കപ്പെട്ടു. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ അതിഥി രവിയ്ക്ക് സ്റ്റൈല്‍ ഐക്കണ്‍ പുരസ്കാരം സമ്മാനിച്ചു. കര്‍ണാടക സ്വദേശിയും മോഡലും സിനിമ താരവുമായ പ്രതീക് ജയിനിന് ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗ്ഗീസാണ് പുരസ്കാരം സമ്മാനിച്ചത്. ചടങ്ങില്‍ ഷോ ഡയറക്ടറായ ഷാഖിര്‍ ഷെയ്ഖിനെ ഫാഷന്‍ രംഗത്തെ രണ്ട് പതിറ്റാണ്ടിലധികമായി നല്‍കിവരുന്ന സംഭാവനകള്‍ മുന്‍നിര്‍ത്തി ആദരിച്ചു.

സമാപന ദിവസം സിനിമ താരങ്ങൾക്ക് പുറമെ ബ്യൂട്ടി പാജന്‍റ് ജേതാക്കളും റാംപിലെത്തിയത് കൗതുകമായി. മിസ് സുപ്രാനാഷണല്‍ ഏഷ്യ റിതിക കട്നാനി, 2020ലെ ഫെമിന മിസ് ഇന്ത്യ യുപി മന്യ സിംഗ്, 2014ലെ മിസ്റ്റര്‍ ഇന്ത്യ വേള്‍ഡ് ടൈറ്റില്‍ നേടിയ പ്രതീക് ജെയിന്‍ എന്നിവര്‍ ഒരുമിച്ച് റാംപില്‍ ചുവടുവെച്ചു. അഞ്ച് ദിവസം നീണ്ട് നിന്ന ഫാഷന്‍ വീക്കില്‍ സിനിമ താരങ്ങളായ അതിഥി രവി, രാജീവ് പിള്ള, ധ്രുവന്‍, സ്വാസിക, ദേവനന്ദ, സുജോ മാത്യു, ആവേശം സിനിമ താരങ്ങളായ പ്രണവ് രാജ് ഹിപ്സ്റ്റര്‍, മിഥുന്‍, റോഷന്‍, ഹേമന്ത് മേനോന്‍, റിതു മന്ത്ര, ഹന്ന റെജി കോശി, അഷ്കര്‍ സൗദന്‍, സുദേവ് നായര്‍, ഭാര്യയും മോഡലുമായ അമര്‍ ദീപ് കൗര്‍, ശ്രീജിത് വിജയ്, സാധിക വേണുഗോപാല്‍, ജോണ്‍ കൈപ്പള്ളില്‍, ജീവ ജോസഫ്, നേഹ സക്സേന, ധനഞ്ജയ് പ്രേംജിത്ത്, കൈലാഷ്, വൃദ്ധി വിശാല്‍, പുണ്യ എലിസബത്ത്, പാര്‍വ്വതി ആര്‍ കൃഷ്ണ, നിരഞ്ജ് രാജു, രമ്യാ പണിക്കര്‍, രാഹുല്‍ മാധവ്, സീരിയല്‍ താരങ്ങളായ നിഖില്‍ നായര്‍, ഗായത്രി മയൂര, നലീഫ് ജിയ, അനൂപ് കൃഷ്ണന്‍ തുടങ്ങിയവര്‍ ഫാഷന്‍ വീക്ക് റാംപില്‍ ഷോ സ്റ്റോപ്പേഴ്സായി എത്തി. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കായി സംഘടിപ്പിച്ച യങ് സൂപ്പര്‍ സിക്സ്റ്റി ഷോയില്‍ സിനിമ താരവും പ്രമുഖ മോഡലുമായ ദിനേശ് മോഹനും റാംപില്‍ തിളങ്ങി.

വ്യത്യസ്ത വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച ജനപ്രിയ ബ്രാന്‍ഡുകള്‍ക്ക് സമാപന ദിവസം ഫാഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. അഞ്ച് ദിവസം നീണ്ട് നിന്ന ഫാഷന്‍ വീക്കില്‍ അന്താരാഷ്ര ബ്രാന്‍ഡുകളുടെ അടക്കം സ്പ്രിംഗ് – സമ്മര്‍ കളക്ഷനുകളാണ് അവതരിപ്പിച്ചത്. രാജ്യത്തെ പ്രമുഖ മോഡലുകളാണ് റാംപില്‍ അണിനിരന്നു. ലുയി ഫിലിപ്പ്, ക്രൊയ്ഡണ്‍ യു.കെ, സിന്‍ ഡെനിം അടക്കമുള്ള ബ്രാന്‍ഡുകളുമായി സഹകരിച്ച് പെപ്പെ ജീന്‍സ് ലണ്ടനാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഈവന്‍റായ ലുലു ഫാഷന്‍ വീക്ക് അവതരിപ്പിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ നവീകരിച്ച...

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി...

കടലിൽ നിന്നുള്ള മത്സ്യം കഴിക്കാം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്നും...

ഹൈബ്രിഡ് കഞ്ചാവ് കേസ്; കുറ്റപത്രത്തിൽ മൂന്ന് പേർ പ്രതികൾ

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചു. ഒന്നാം...
Telegram
WhatsApp