spot_imgspot_img

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിച്ചു നല്‍കുന്ന ഭിന്നശേഷി സൗഹൃദ മാതൃകാ ഭവന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ പരിമിതികള്‍ക്കനുസൃതമായ മാതൃകാവീടുകള്‍ സൗജന്യമായി നല്‍കുന്ന മാജിക് ഹോംസ് (MAGIK Homes – Making Accessible Gateways for Inclusive Kerala) പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി വളരെയധികം പിന്നാക്കം നില്‍ക്കുന്ന, സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാരാണ് അപേക്ഷിക്കേണ്ടത്. ഒരുവീട്ടില്‍ ഒന്നിലധികം ഭിന്നശേഷിക്കാരുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും.

കാഴ്ച വൈകല്യമുള്ള ഒരു വ്യക്തിക്ക് അതിനനുയോജ്യമായ രീതിയിലും മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റിയുള്ളവര്‍ക്ക് അത്തരം സവിശേഷതകളോടുകൂടിയും ശാരീരിക പരിമിതിയുള്ളവര്‍ക്ക് അതിനനുസൃതമായ രീതിയിലുമടക്കം എല്ലാ വിഭാഗക്കാരുടെയും അവരുടെ പരിമിതികളെ മാനിച്ചുകൊണ്ട് വിദേശങ്ങളിലേതുപോലുള്ള സവിശേഷ സൗകര്യങ്ങളോടു കൂടിയ വീടാണ് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുക. ഓരോ ജില്ലയിലും ഒരു വീട് എന്ന തോതില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് പദ്ധതിയിലൂടെ നിര്‍മ്മിച്ചു കൈമാറുന്നത്. അപേക്ഷകള്‍ അയയ്‌ക്കേണ്ട അവസാന തീയതി ജൂലായ് 10. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9447768535, 9446078535 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ സമരത്തിന്റെ മറവിൽ കലാപം ഉണ്ടാക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്ന്...

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....
Telegram
WhatsApp