പാലക്കാട്: പാലക്കാട് ചിറ്റൂർ പുഴയ്ക്ക് നടുവിലായി നാല് പേർ കുടുങ്ങിയതായി റിപ്പോർട്ട്. ഇവരെ രക്ഷിക്കുന്നതിയിട്ടുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. പുഴയിൽ കുളിക്കാനിറങ്ങിയ നാല് പേരാണ് കുടുങ്ങിയത്. ഇതിൽ പ്രായമായ ഒരു സ്ത്രീയും കുടുങ്ങിയതായിട്ടാണ് റിപ്പോർട്ട്.
അപ്രതീക്ഷിതമായി പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഇവർ കുടുങ്ങിയത്. സംഭവം അറിഞ്ഞതിനെ തുടർന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലത്തെത്തി. അഗ്നി രക്ഷാസേന അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കുടുങ്ങിയവരിൽ ഒരാളെ രക്ഷിച്ചു. മറ്റു മൂന്നു പേരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.