spot_imgspot_img

ഭിന്നശേഷി സമൂഹത്തിനായുള്ള മുതുകാടിന്റെ ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭാരതയാത്രയ്ക്ക് നാളെ കന്യാകുമാരിയില്‍ തുടക്കം

Date:

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് നടത്തുന്ന ഭാരതയാത്ര ഇന്‍ക്ലൂസീവ് ഇന്ത്യയ്ക്ക് നാളെ (ഒക്‌ടോബര്‍ 6) കന്യാകുമാരിയില്‍ തുടക്കമാകും. രാവിലെ 7.30ന് ഗാന്ധി മണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.ദളവായ് സുന്ദരം എം.എല്‍.എ ഭാരതയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. നാഗര്‍കോവില്‍ കോര്‍പ്പറേഷന്‍ മേയര്‍ ആര്‍.മഹേഷ്, പ്രസ് ക്ലബ് സെക്രട്ടറി മണികണ്ഠന്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് രാവിലെ 11ന് കുമാരകോവില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ക്യാമ്പസില്‍ ഭാരതയാത്രയുടെ ബോധവത്കരണ പരിപാടി നടക്കും. കന്യാകുമാരി കളക്ടര്‍ അഴഗുമീന ഐ.എ.എസ് പരിപാടി ഉദ്ഘാടനം ചെയ്യും. എന്‍.ഐ.സി.എച്ച്.ഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുന്‍ മന്ത്രി മനോ തങ്കരാജ് അദ്ധ്യക്ഷത വഹിക്കും. എസ്.പി ഇ.സുന്ദരവദനനം ഐ.പി.എസ് മുഖ്യാതിഥിയാകും. എന്‍.ഐ.സി.എച്ച്.ഇ പ്രൊ ചാന്‍സിലര്‍ എം.എസ് ഫൈസല്‍ഖാന്‍ മുഖ്യപ്രഭാഷണം നടത്തും.

എന്‍.ഐ.സി.എച്ച്.ഇ രജിസ്ട്രാര്‍ ഡോ.പി.തിരുമാവളവന്‍ സ്വാഗതവും ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് നന്ദിയും പറയും. ഭാരതയാത്രയ്ക്കായി ഗോപിനാഥ് മുതുകാട് അടങ്ങുന്ന സംഘാംഗങ്ങള്‍ വൈകുന്നേരം കന്യാകുമാരിയിലേയ്ക്ക് പുറപ്പെട്ടു. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളും ജീവനക്കാരും ചേര്‍ന്ന് ഊഷ്മളമായ യാത്രയയപ്പാണ് നല്‍കിയത്.

ഭാരതത്തിന്റെ വിഘടനവാദത്തിനും വര്‍ഗീയതയ്ക്കുമെതിരെയും ഗാന്ധി സന്ദേശങ്ങളുടെ പ്രചാരണാര്‍ത്ഥവുമായി നടത്തിയ 4 ഭാരതയാത്രകള്‍ക്കുശേഷമാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി അഞ്ചാമത്തെ ഭാരതയാത്ര നടത്തുന്നത്. യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡി.ഇ.പി.ഡബ്ലിയു.ഡിയില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് ഡല്‍ഹിയില്‍ യാത്ര അവസാനിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശ്രീകാര്യത്ത് വൻ കവർച്ച

ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം.15 പവനും നാല് ലക്ഷം...

കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കാൻ സ്കൂളുകളിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ കുട്ടികളിൽ മികച്ച രീതിയിലുള്ള മാനസിക അവസ്ഥ വളർത്തിയെടുക്കുവാനും ലഹരിവസ്തുക്കളുടെ...

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മ​ഹത്യയിൽ പ്രതിയ്‌ക്കെതിരെ നിർണായക തെളിവുകൾ...

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ

കോട്ടയം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി...
Telegram
WhatsApp