spot_imgspot_img

പോത്തൻകോട് കിണറ്റിൽ ചാടിയ യുവാവിനെ രക്ഷിച്ച് ഫയർഫോഴ്സ്

Date:

പോത്തൻകോട് : പോത്തൻകോട് കിണറ്റിൽ ചാടിയ യുവാവിനെ രക്ഷിച്ച് ഫയർഫോഴ്സ്. മങ്ങാട്ടുകോണം കടമ്പാട്ടുകോണം ലക്ഷ്മി ഭവനിൽ സുനിൽകുമാർ(49) ആണ് വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു യുവാവ് കിണറ്റിൽ ചാടിയത്.

ഞായറാഴ്ച രാത്രി 11.55 നാണ് സംഭവം നടന്നത്. സുനിൽകുമാർ മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യ ജയകുമാരി പോത്തൻകോട് പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സുനിൽകുമാറിന്റെ വീട്ടിൽ എത്തി. പൊലീസ് വീട്ടിൽ വന്നത് കണ്ടാണ് ഇയാൾ കിണറ്റിൽ ചാടിയത്. ഉടൻ തന്നെ ഇവർ കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ഇയാളെ കരയ്ക്ക് കയറ്റിയത്. അഗ്നിശമനാസേന അംഗങ്ങളായ കൃഷ്ണൻ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ മുഹമ്മദ് സജിത് എന്നിവർ കിണറ്റിലിറങ്ങി രക്ഷാ പ്രവർത്തനം നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാക് പൗരൻമാർക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി

ഡൽഹി: പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ സാധുവായ വിസകളും റദ്ദാക്കിയതായി കേന്ദ്ര...

തൃശ്ശൂർ പൂരം ന്യൂനതയില്ലാതെ നടത്തും; മന്ത്രി എ. കെ ശശീന്ദ്രൻ

തൃശ്ശൂർ : തൃശ്ശൂർ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സർക്കാരിന്റെ ആഗ്രഹമെന്ന് വനം,...

തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളിലാണ് സന്ദേശം...

ഒമാൻ ചെയർമാൻസ് ഇലവനെ 76 റൺസിന് തോല്പിച്ച് കേരളം

ഒമാൻ: ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള മൂന്നാം ഏകദിന മത്സരത്തിൽ കേരള ടീമിന്...
Telegram
WhatsApp