spot_imgspot_img

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തിൽ വിവരങ്ങൾ പുറത്ത്

Date:

spot_img

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തിൽ വിവരങ്ങൾ പുറത്ത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോറിയിലേക്ക് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. . ഇന്നലെ രാത്രി 10:38 നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ചു പേരാണ് മരിച്ചത്. മരിച്ചവർ സുഹൃത്തുക്കളായിരുന്നു. കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്കാണ് കാർ ഇടിച്ചുകയറിയത്.

അപകടത്തിൽപ്പെട്ട കാറില്‍ മദ്യകുപ്പികള്‍ ഉണ്ടായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം ഷഹീര്‍ പറഞ്ഞു. എന്നാൽ കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. തെറ്റായ ദിശയില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിക്കുന്നതാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.

കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച: രണ്ട് ലക്ഷം സഹായം അനുവദിക്കണമെന്ന് ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: സ്‌കൂൾ കുട്ടിക്ക്  ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ രണ്ട്...

പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ പുരസ്കാരം

തിരുവനന്തപുരം: മികച്ച ഗ്രാമ പഞ്ചായത്തിനുള്ള ദേശീയ ജല അവാർഡ് പുല്ലമ്പാറ ഗ്രാമ...

കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണ നമ്പൂതിരി അന്തരിച്ചു

പാലക്കാട്: കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണ നമ്പൂതിരി അന്തരിച്ചു. 77...

ശാന്തിഗിരിയുടെ കയ്യൊപ്പ് ശ്രദ്ധേയം: ബേബി മാത്യൂ

പോത്തന്‍കോട് : കേരളത്തിനകത്തും പുറത്തും നടക്കുന്ന സുപ്രധാന കാര്യങ്ങളില്‍ ശാന്തിഗിരിയുടെ കയ്യൊപ്പ്...
Telegram
WhatsApp