spot_imgspot_img

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തിൽ നിന്നും സംരക്ഷിക്കണം: മന്ത്രി വീണ ജോർജ്

Date:

spot_img

തിരുവനന്തപുരം: നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തിൽ നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അയൽ രാജ്യങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ലോകത്ത് പുതുതായി 50 പോളിയോ കേസുകൾ ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വീവേജ് സർവൈലൻസ് പഠനങ്ങളിലും ലോകത്ത് പല രാജ്യങ്ങളിലും പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളെ പോളിയോ രോഗത്തിൽ നിന്നും തടയാൻ പ്രതിരോധം വളരെ പ്രധാനമാണ്. പോളിയോ വാക്സിൻ എടുക്കുന്നതിലൂടെ പോളിയോ രോഗത്തെ തടയാനാകും.

എല്ലാ വർഷവും പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി നടത്താറുണ്ട്. ഇത് കൂടാതെ എല്ലാ സർക്കാർ ആശുപത്രികളിലും പോളിയോ വാക്സിൻ സൗജന്യമായി ലഭ്യമാണ്. എല്ലാ കുട്ടികൾക്കും ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരമുള്ള പോളിയോ വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വർഷവും ഒക്ടോബർ 24നാണ് ലോക പോളിയോ ദിനം ആചരിക്കുന്നത്. പോളിയോ രോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും പോളിയോ തടയാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.

കേരളത്തിൽ 2000ന് ശേഷവും ഇന്ത്യയിൽ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ വാക്സിൻ നൽകുന്നത്. തുള്ളിമരുന്ന്, കുത്തിവയ്പ്പ് എന്നിങ്ങനെ രണ്ട് തരം പോളിയോ വാക്സിനാണുള്ളത്. 5 വയസിന് താഴെയുള്ള കുട്ടികൾക്ക് കൃത്യമായി വാക്സിൻ നൽകുന്നതിലൂടെ പോളിയോ രോഗം തടയാനാവും.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം....

കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീ പിടിച്ചു

കുളത്തൂർ: കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്....

ചിറയിൻകീഴിൽ യുവാവിനെ കുത്തികൊന്ന സംഭവം: പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തി കൊന്നു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി...

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് 'കരുതലും കൈത്താങ്ങു'മായി...
Telegram
WhatsApp