spot_imgspot_img

ശ്രീകാര്യത്ത് മകളെ കാണാൻ എത്തിയ വായോധിക തോട്ടിൽ മരിച്ച നിലയിൽ

Date:

spot_img

ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യത്ത് വായോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കുംമൂട് കണ്ടത്തിങ്കൽ വീട്ടിൽ വി.എസ്. ശൈലജ ആണ് മരിച്ചത്. 72 വയസായിരുന്നു.

ശ്രീകാര്യം ഇടവ്ക്കോടി നടുത്ത് തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീകാര്യത്ത് മകളെ കാണാൻ എത്തിയതായിരുന്നു ശൈലജ. ശ്രീകാര്യം കല്ലമ്പള്ളി പ്രതിഭ നഗറിലാണ് ശൈലജയുടെ മകളായ ഡോ. അഞ്ജുവും മരുമകൻ ഡോ. രഞ്ജു രവീന്ദ്രനും താമസിക്കുന്നത്. ഇവരെ കാണാനാണ് ശൈലജ എത്തിയത്. ഇന്നലെ സന്ധ്യക്കാണ് സംഭവം നടന്നത്. ശൈലജയുടെ വീട്ടിൽ നിന്നും ഓട്ടോയിൽ ശ്രീകാര്യത്തു വന്ന ശൈലജയെ ഓട്ടോ ഡ്രൈവർ വീടിനു സമീപം ഇടറോഡിൽ ഇറക്കുകയായിരുന്നു.

അവിടെ നിന്ന് പ്രതിഭ നഗറിൽ പോക്കേണ്ട ശൈലജ വഴി തെറ്റി വലത്തോട്ടുള്ള മുളവൂർ ലൈനിലേയ്ക്കു നടക്കുമ്പോൾ തെന്നി സമീപത്തെ കലിങ്കിനോടു ചേർന്ന ഓടയിൽ വീണതാകാം എന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ ഇതു വഴി പോയവരാണ് മൃതദേഹം കണ്ട് പൊലീസിൽ അറിയിച്ചത്.

അതേ സമയം ഇന്നലെ ശൈലജെ കാണാനില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളേജ് പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കവേയാണ് മൃതദേഹം കണ്ടെത്തിയത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആണ് അഞ്ജു. മൂംബൈയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന അശ്വിൻ ആണ് മറ്റൊരു മകൾ . പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്ന രഞ്ജു രവീന്ദ്രൻ ആണ് മരുമകൻ. സംസ്കാരം നാളെ ശാന്തികവാടത്തിൽ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി ബിൽ: ടേബിൾ ടോക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തെ കുറിച്ച്...

തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി ഗുരുതരാവസ്ഥയിൽ....

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതി പിൻവലിക്കില്ല: ആലുവ സ്വദേശിനിയായ നടി

എറണാകുളം: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ...

ഒപ്പമുണ്ട് കൂടൊരുക്കാൻ പദ്ധതി: ഏഴാമത്തെ വീടിന്റെ തറക്കല്ലിട്ടു

തിരുവനന്തപുരം: കണിയാപുരം കമ്പിക്കകത്ത് കലാനികേതൻ സാംസ്കാരിക സമിതിയും, KPRA യും സംയുക്തമായി...
Telegram
WhatsApp