spot_imgspot_img

വഖഫ് ഭേദഗതി ബില്ലും വഖഫ് ഭൂമി കയ്യേറ്റവും; സ്പർധയില്ലാത്ത പരിഹാരമാണ് ആവശ്യം: മെക്ക

Date:

spot_img

തിരുവനന്തപുരം: രാജ്യത്തെ മുസ്‌ലിം ന്യുനപക്ഷ ജനവിഭാങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളിൽ അതിപ്രധാനമായ വഖഫ് സ്വത്തുക്കളുടെ കൈകാര്യത്തിൽ കേന്ദ്ര സർക്കാറിനും തല്പര കക്ഷികൾക്കും അനധികൃത ഇടപെടലുകൾക്ക് സാധുത നൽകുന്ന വഖഫ് നിയമം പിൻവലിക്കാൻ സർക്കാർ ഉടനടി തയാറാകണമെന്ന് വിവിധ മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടു. 2024 വഖഫ് നിയമം: യാഥാർഥ്യമെന്ത്? എന്ന ശീർഷകത്തിൽ മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്കിലാണ് ആവശ്യം ഉയർന്നു വന്നത്.

മുനമ്പം വിഷയത്തിൽ മത സ്പർദ്ധക്ക് വഴിവെക്കാത്ത നിലയിൽ മാനുഷിക പരിഗണന അർഹിക്കുന്നവരെ പരിഗണിച്ചു തീരുമാനമെടുക്കണമെന്നും വിഷയത്തെ വർഗീയ വത്കരിക്കാനുള്ള അജണ്ടകളെ മുനമ്പം നിവാസികൾ തള്ളിക്കളയണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. മുനമ്പം വിഷയത്തിൽ സർക്കാർ വരുത്തിവെച്ച കാലതാമസം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് യോഗം വിലയിരുത്തി.

നിർദിഷ്ട വഖഫ് ബില്ലിനെ മുനമ്പം വിഷയത്തിന്റെ പശ്ചാലത്തിൽ അവതരിപ്പിക്കാനുള്ള ശ്രമം തന്നെ കേരളത്തിന്റെ മത സൗഹാർദ്ദത്തിന് ചേർന്നതല്ലെന്ന് യോഗം വിലയിരുത്തി. മെക്ക സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ . പി നസീർ ഉദ്‌ഘാടനം ചെയ്തു. വിവിധ സമുദായ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അൽ അമീൻ ബീമാപള്ളി, എച്ച് . ഷഹീർ മൗലവി, നാസർ കടയറ, അഡ്വ. നൗഫൽ കരമന, അഡ്വ . സുബൈർ വഴിമുക്ക്, സലീം നേമം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

മെക്ക ജില്ലാ പ്രസിഡന്റ് ഡോ നിസാറുദീൻ അധ്യക്ഷത വഹിച്ചു. പ്രൊഫ . ഇ . അബ്ദുൽ റഷീദ്, ഡോ .വി നൗഷാദ് , പ്രൊഫ്. എസ് എ ഷാനവാസ് , ഷഫീഖ് റഹ്മാൻ, ഡോ. അനസ് , ഡോ . ജഹാന്ഗീർ എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഐ എൻ എൽ വഖഫ് സംരക്ഷണദിനചാരണം നടത്തി

തിരുവനന്തപുരം:വക്കഫ് സംരക്ഷണം സർക്കാരിന്റെ ഭരണഘടനാ പരമായ ബാധ്യത ആണെന്നും അതിൽ വെള്ളംചേർക്കാനുള്ള...

ശ്രീകാര്യത്ത് അനധികൃത നിർമ്മാണത്തിനെതിരെ ജനകീയ കൂട്ടായ്മ

തിരുവനന്തപുരം: ശ്രീകാര്യത്ത് അനധികൃത നിർമ്മാണത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ശ്രീകാര്യം കല്ലമ്പള്ളി...

പോത്തൻകോട് -മംഗലപുരം റോഡ് നിർമാണം: സംഘാടക സമിതി രൂപീകരിച്ചു

തിരുവനന്തപുരം: വലിയ പദ്ധതികൾ തുടങ്ങാൻ നിരവധി കടമ്പകൾ നേരിടേണ്ടി വരുന്നുവെന്നും വികസനത്തിന്‌...

കെ എസ് ആർ ടി സിയിൽ 500 രൂപക്ക് ഇൻഡസ്ട്രിയൽ വിസിറ്റ് : മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു ദിവസം ഭക്ഷണമുൾപ്പെടെ വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന...
Telegram
WhatsApp