
തിരുവനന്തപുരം: കോൺഗ്രസ്സ് അണ്ടൂർക്കോണം മണ്ഡലം കമ്മറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അണ്ടൂർകോണം പഞ്ചായത്തിലെ പുതിയ വാർഡുകളുടെ വിഭജനങ്ങളുടെ അശാസ്ത്രീയതക്കെതിരെയാണ് മാർച്ച്. മുൻ എം എൽ എ അഡ്വക്കേറ്റ് എം എ വാഹിദ് മാർച്ച് ഉദ്ഘാടനം ചെയ്തു. കുന്നുംപുറം വാഹിദ് അധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ 10.30നാണ് ആലുംമൂട് ജംഗ്ഷനിൽ നിന്നും അണ്ടൂർക്കോണം പഞ്ചായത്തിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തിയത്. അഡ്വക്കേറ്റ് എം മുനീർ മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കേറ്റ് അൽത്താഫ്, ഭുവനചന്ദ്രൻ നായർ, മുരളീധരൻ നായർ, പൊടിമോൻ അഷ്റഫ്, എ കൃഷ്ണൻകുട്ടി, പുഷ്പ വിജയൻ, അർച്ചന, മുബാറക്ക്, എസ് കെ സുജി, ഫാറൂഖ്, നിജാദ്, സുധീർ എന്നിവർ സംസാരിച്ചു


