spot_imgspot_img

ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷക പങ്കാളിത്തം അത്ഭുതപ്പെടുത്തി: ആഗ്നസ് ഗൊദാർദ്

Date:

തിരുവനന്തപുരം: നിരവധി രാജ്യാന്തര മേളകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഐ.എഫ്.എഫ്.കെയുടേത് പോലുള്ള പ്രേക്ഷക പങ്കാളിത്തം എവിടെയും കണ്ടിട്ടില്ലെന്നും ഇതാണു മേളയെ വ്യത്യസ്തമാക്കുന്നതെന്നും പ്രശസ്ത ഫ്രഞ്ച് ഛായാഗ്രാഹകയും 29-ാമത് ഐഎഫ്എഫ്കെ ജൂറി ചെയർപേഴ്സണുമായ ആഗ്‌നസ് ഗൊദാർദ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

പ്രേക്ഷകരും ചലച്ചിത്രകാരൻമാരും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടാക്കാൻ ഐ.എഫ്.എഫ്.കെയിൽ നടക്കുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. ഓപ്പൺ ഫോറവും മീറ്റ് ദ ഡയറക്ടേഴ്‌സും അടക്കം ഇതിനായുള്ള ശ്രമങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്നും ഗൊദാർദ് പറഞ്ഞു. നിർമിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തിൽ ലോകത്തുതന്നെ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ ഒരു മേളയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സുന്ദരവും സർഗാത്മകവുമായ വേദികളാണ് ഓരോ ഓപ്പൺ ഫോറങ്ങളുമെന്നും അതിവിപുലമായ ജനാധിപത്യത്തിന്റെ ഇടങ്ങളാണ് അവയെന്നും ചടങ്ങിൽ പങ്കെടുത്ത ചലച്ചിത്ര അക്കാദമി ചെയർമാർ പ്രേംകുമാർ പറഞ്ഞു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി കേരള ഘടകത്തിന്റെ വൈസ് പ്രസിഡന്റ് ടി.വി. ചന്ദ്രൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് തുടങ്ങിയവരും പങ്കെടുത്തു. നിരൂപകനും ഗവേഷകനുമായ നിസാം അസഫ് ആദ്യ ഓപ്പൺ ഫോറത്തിൽ മോഡറേറ്ററായി. ചലച്ചിത്രോത്സവത്തിന്റെ മുഖ്യ വേദിയായ ടാഗോർ തിയേറ്റർ പരിസരത്തെ വേദിയിൽ വൈകുന്നേരങ്ങളിൽ അഞ്ചു മുതൽ ആറു വരെയാണ് ഓപ്പൺ ഫോറങ്ങൾ നടക്കുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ...

തലസ്ഥാനത്ത് ഫാഷൻ ആഘോഷത്തിന്റെ റാമ്പുണർന്നു; ലുലു ഫാഷൻ വീക്കിന് തുടക്കമായി

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ ഫാഷന്റെ വർണവിസ്മയം സമ്മാനിച്ച് കൊണ്ട് ലുലു ഫാഷൻ വീക്കിന്...

നൃത്തപ്പൊലിമയില്‍ അമ്മപ്പെരുമ; നടനചാരുതയില്‍ നിറഞ്ഞ് ഡിഫറന്റ് ആര്‍ട് സെന്റര്‍

തിരുവനന്തപുരം: നൃത്ത വസന്തമൊരുക്കി ബോളിവുഡ് നര്‍ത്തകി ശ്വേതവാര്യരും അമ്മ അംബിക വാരസ്യാരും....

മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങി അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. അഞ്ചുതെങ്ങ് വലിയപള്ളി...
Telegram
WhatsApp