തിരുവനന്തപുരം: ദേശിയ പാതയിൽ മംഗലപുരത്ത് വാഹനാപകടം. അപകടത്തിൽ മംഗലപുരം സ്വദേശി ഷെഹിൻ (22) മരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്.
ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഒരേ ദിശയിൽ പോയ ബൈക്കുകൾ തട്ടി ഷെഹിൻ റോഡിലേക്ക് വീഴുകയും എതിർ ദിശയിൽ വന്ന റൂട്ട് ട്രാവൽ ഷെഹിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.
ചെമ്പകമംഗലത്താണ് സംഭവം നടന്നത്. മാതാവ് റജില ബീവി, പിതാവ് ഷെഫീഖ്. ഇവരുടെ ഏക മകനായിരുന്നു. മാതാവിന്റെ അനുജത്തിയുടെ മകളുടെ വിവാഹത്തിന്റെ ചടങ്ങുകളുമായി ബന്ധപ്പെട്ട പോകവേയാണ് അപകടം നടന്നത്.