spot_imgspot_img

പഞ്ചാരക്കൊല്ലിയിൽ ചത്ത കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

Date:

മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കഴുത്തിലെ മുറിവാണ് കടുവയുടെ മരണ കാരണമെന്നാണ് റിപ്പോർട്ട്. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള നാല് മുറിവുകളാണ് ഉണ്ടായിരുന്നത്.

മറ്റൊരു കടുവയുമായുണ്ടായ സംഘർഷത്തിനിടെയുണ്ടായതാണ് പരുക്കെന്നും ഇത് ഇന്നലെ ഉണ്ടായതാകാനാണ് സാധ്യതയെന്നുമാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. മാത്രമല്ല കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ കണ്ടെത്തിയിട്ടുണ്ട്.

ഇതോടെ രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവ ചത്തത് രാവിലെ നാല് മണിയോടെ ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 4-7 വയസിനും ഇടയിൽ പ്രായമുള്ള പെൺ കടുവയാണ് ചത്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് റോഡിൻ്റെ ടാറിങ് പണി നടക്കുന്നതിനിടെ നോക്കുകൂലി ചോദിച്ചു; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൻ്റെ ടാറിങ് പണി നടക്കുന്നതിനിടെ നോക്കുകൂലി ചോദിച്ച് മർദിച്ച...

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് സേന

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് വാർത്താസമ്മേളനം നടത്തി കര-വ്യോമ-നാവിക സേനാ...

വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഔദ‍്യോഗിക ഇ-മെയിലിലേക്കാണ്...

നന്തൻകോട് കൂട്ടക്കൊലപാതകം: പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ കോടതി ഇന്ന് വാദം കേട്ടു. കേസിൽ...
Telegram
WhatsApp