
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നാം വർഷ വിദ്യാർത്ഥിക്ക് ക്രൂരമർദനം. പാറശാല സിഎസ്ഐ ലോ കോളേജ് ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ അഭിറാമിനാണ് മർദനമേറ്റത്. നെടുമങ്ങാട് പഴകുറ്റി സ്വദേശിയാണ് അഭിറാം.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. അഭിറാം താമസിക്കുന്ന കോളേജിന് സമീപത്തെ ഹോം സ്റ്റേയിൽ അതിക്രമിച്ച് കയറിയാണ് മര്‍ദനം. നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പാറശാല പോലീസ് കേസെടുത്തിട്ടുണ്ട്.സീനിയർ വിദ്യാര്‍ത്ഥികളായ ബിനോ,വിജിൻ, ശ്രീജിത്ത്, അഖിൽ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അദിറാമിൻ്റെ തലയ്ക്കടക്കം ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. നെടുമങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അഭിറാം.


