spot_imgspot_imgspot_img

ദേശീയ ഹിന്ദി അക്കാദമിയുടെ പ്രതിഭാ മിലൻ പുരസ്ക്കാര വിതരണം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും

Date:

തിരുവനന്തപുരം: രാഷ്ട്രഭാഷാ പ്രചരണത്തിനും, വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്ര ഭാഷയുടെ പ്രചരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളെയും, വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ദേശീയ ഹിന്ദി അക്കാദമിയുടെ 2024 ലെ പ്രതിഭാ മിലൻ പുരസ്ക്കാര വിതരണം ഫെബ്രുവരി 19 ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം കനകകുന്ന് കൊട്ടാരത്തിന് എതിർ വശത്തുള്ള കേരള പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടക്കും.

വി. ശശി എം .എൽ .എ യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. അഡ്വ വി. ജോയ് എം.എൽ എ മുഖ്യാതിഥി ആയിരിക്കും. അക്കാദമി പ്രസിഡൻ്റ് .ഡോ. എൻ.ജി ദേവകി, വൈസ് പ്രസിഡൻ്റ് കാര്യവട്ടം ശ്രീകണ്ഠൻ നായർ, സെക്രട്ടറി ആർ വിജയൻ തമ്പി, ട്രഷറർ പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ സംസാരിക്കും.

2024 അധ്യയന വർഷത്തിൽ രാഷ്ട്ര ഭാഷാ പ്രചരണ രംഗത്ത് സമഗ്ര സംഭാവന നൽകിയ ചേർത്തല കെ. ഈ കാർമ്മൽ സി.എം.ഐ സ്കൂളിന് ഇൻ്റർസ്റ്റേറ്റ് എക്സലൻസ് അവാർഡും, സംസ്ഥാന തലത്തിൽ മികവു പുലർത്തിയ തുമ്പോളി മാതാ സീനിയർ സെക്കൻ്ററി സ്കൂൾ, തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ ഹയർ സെക്കൻ്ററി സ്കൂൾ, വൈക്കം രാജഗിരി അമല സി.എം.ഐ പബ്ലിക് സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് സംസ്ഥാന പുരസ്ക്കാരങ്ങളും സമ്മാനിക്കും. 26 വിദ്യാലയങ്ങൾക്ക് ജില്ലാതല പുരസ്കാരങ്ങളും, സംസ്ഥാന തലത്തിൽ ഹിന്ദി പഠനത്തിൽ മികവ് പുലർത്തിയ പ്രൈമറി അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിഭാഗങ്ങളിലെ 500 ൽ പരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും മെഡലുകളും തദവസരത്തിൽ വിതരണം ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp