
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് യാത്രയ്ക്കിടെ മോഷണം നടന്നതായി പരാതി. യാത്രക്കിടെ യാത്രക്കാരിയുടെ പേഴ്സ് മോഷണം പോയി. സംഭവത്തിൽ തമിഴ്നാട് സ്വദേശിനി പിടിയിൽ. തമിഴ്നാട് തുത്തുക്കുടി അണ്ണാനഗർ സ്വദേശിനി മുത്തുമാരി (41) ആണ് പോത്തൻകോട് പൊലിസിന്റെ പിടിയിലായത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. ജയകുമാരിയുടെ ബാഗിൻ്റെ സിബ് തുറന്നാണ് പഴ്സ് അപഹരിച്ചത്. പഴ്സിൽ റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻഐ.ഡി., ബാങ്ക് പാസ്ബുക്ക് പണയം വച്ച രസീതുകൾ എന്നിവ നഷ്‌ടപ്പെട്ടതായി പരാതിയിൽ പറയുന്നു. വേങ്ങോട് നിന്ന് പോത്തൻകോട് ഭാഗത്തേക്ക് ടെമ്പോയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. വേങ്ങോട് കീസ്തോന്നയ്ക്കൽ തൃക്കാർത്തികയിൽ ജയകുമാരിയുടെ പേഴ്സാണ് യാത്രയ്ക്കിടെ മോഷണം പോയത്.


