
തിരുവനന്തപുരം: റമ്ദാന്‍ മാസത്തില്‍ നോമ്പ്തുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍ നിര്‍ദ്ദേശിച്ചു. ഇത്തരം അവസരങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പര്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. പകരം സ്റ്റീല്‍, സെറാമിക്, മെറ്റല്‍ പാത്രങ്ങള്‍ ഉപയോഗിക്കുക.
പ്ലാസ്റ്റിക് ബോട്ടിലുകളില്‍ കുടിവെള്ളം നല്‍കുന്നത് ഒഴിവാക്കുക. നോമ്പ്തുറ സമയത്ത് വിതരണം ചെയ്യുന്ന ഭക്ഷണപൊതികള്‍ക്ക് വാഴയില പോലുള്ള പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും ജില്ലാ ശുചിത്വമിഷന്‍ നിര്‍ദ്ദേശിച്ചു.


