
തിരുവനന്തപുരം: കഠിനംകുളം പഞ്ചായത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റ് അന്തരിച്ചു. പുത്തൻതോപ്പ് മോളിലാൻ്റിൽ മോളി മെർലിനാണ് [ 66 ] അന്തരിച്ചത്.
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് സ്റ്റെല്ലസ് നെറ്റോയുടെ മകളാണ്. ഭർത്താവ് ആൻറണി ബാബു. മക്കൾ: അജിത് ലാൽ ബാബു , സജിത് ലാൽ ബാബു ,ടിഫാനി. സംസ്കാരം പുത്തൻതോപ്പ് സെൻ്റ് ഇഗ്നേഷ്യസ് ചർച്ചിൽ നടന്നു.
കഠിനംകുളം ഗ്രാമപഞ്ചായത്തിൻ്റെ ആദ്യ വനിതാ പ്രസിഡൻറായിരുന്നു. പിന്നീട് ജില്ലാ പഞ്ചായത്തംഗമായും തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ദീർഘകാലം സി പി.ഐ. [ എം ] മേനംകുളം ലോക്കൽ കമ്മിറ്റിയിൽ അംഗമായിരുന്നു.


