spot_imgspot_img

ആശ വർക്കർമാരുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി

Date:

തിരുവനന്തപുരം: തലസ്ഥാനത്ത് ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്ന് രാവിലെ 11 മണി മുതലാണ് അനിശ്ചിതകാല നിരാഹാര സമരം ഇവർ ആരംഭിച്ചത്. മൂന്ന് പേരാണ് ആദ്യം സമരം ഇരിക്കുക.

ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത സമര മുറകളുമായി ഇവർ രംഗത്തെത്തിയിരിക്കുന്നത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് ഇവർ.

നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പുതിയ നിർദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശ വർക്കർമാർ ആരോപിച്ചു.

ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നായി 400 ഓളം പേരാണ് സമരമുഖത്തുള്ളത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബഷീറിന്റെ നാരായണി ഇവിടെയുണ്ട്; നേരിട്ട് കാണാൻ സുവർണ്ണാവസരം

തിരുവനന്തപുരം: എന്നും പ്രിയപ്പെട്ട ബഷീറിന്റെ നാരായണിയെ സിനിമാ പ്രേമികൾ അറിഞ്ഞത് അവളുടെ...

ശ്രദ്ധിക്കൂ; അഴൂർ- പെരുമാതുറ റെയിൽവേ ഗേറ്റ് തുറന്നു

തിരുവനന്തപുരം: റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി വ്യാഴാഴ്ച രാവിലെ മുതല്‍ അടച്ചിട്ടിരുന്ന...

ഹിസ്റ്ററിയിൽ പി. എച്ച്. ഡി

ഹിസ്റ്ററിയിൽ പി. എച്ച്. ഡി നേടിയ (കേരള സർവകലാശാല) ദർശന എൽ,...

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമാതുറ സ്വദേശിയായ യുവാവ് മരിച്ചു

തിരുവനന്തപുരം : പെരുമാതുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...
Telegram
WhatsApp