
തിരുവനന്തപുരം: തിരുവനന്തപുരത്ത് 44 ഗ്രാമിലധികം MDMAയുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ എക്‌സൈസിന്റെ പിടിയിലായി. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെയും പാർട്ടിയുടെയും മാസങ്ങളോളം നീണ്ട നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
പെരുമ്പഴുതൂർ കിളിയോട് വെച്ചാണ് 4.843 ഗ്രാം MDMA യും 52.32 ഗ്രാം കഞ്ചാവുമായി ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളുടെ അണപ്പാടുള്ള വീട്ടിൻ്റെ മേൽക്കൂരയിൽ നിന്നും പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറിൽ ഒതുക്കം ചെയ്ത നിലയിൽ 39.39 ഗ്രാം MDMA കൂടി കണ്ടെടുക്കുകയായിരുന്നു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, അൽത്താഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാലിനി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു


