
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരെ വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പിന്തുണയില്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.
ബിനോയ് വിശ്വത്തിന് വീണാ വിജയന്‍റെ കാര്യത്തില്‍ ഉത്കണ്ഠ വേണ്ടെന്ന് മന്ത്രി പറഞ്ഞു. എന്താണ് ചെയ്യേണ്ടതെന്ന് വിണയ്ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് പറയേണ്ട
കാര്യങ്ങൾ ബിനോയ് വിശ്വം ഏറ്റെടുക്കേണ്ടതില്ലെന്നും ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.


