spot_imgspot_imgspot_img

അര്‍ധരാത്രിയിൽ പരിശോധന; പോലീസ് നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പൻ

Date:

മലപ്പുറം: പോലീസ് നടപടിയെ വിമര്‍ശിച്ച് മാധ്യമപ്രവർത്തകൻ സിദ്ധിക്ക് കാപ്പൻ. തന്റെ വീട്ടിൽ അർധരാത്രി 12 മണിക്ക് പരിശോധന നടത്താൻ എത്തുമെന്ന് പോലീസ് അറിയിച്ചുവെന്നും ഇത് തികച്ചും അസാധാരണമാണെന്നും യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ അറിയിച്ചു.

12 മണിക്ക് ശേഷം വീട്ടിൽ പൊലീസെത്തുമെന്നാണ് അറിയിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് രണ്ടു പോലീസുകാർ വീട്ടിലെത്തി ഇക്കാര്യം അറിയിച്ചത്. മാത്രമല്ല വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് പൊലീസ് എത്തിയതെന്നും ആളുകളെ പരിഭ്രാന്തരാക്കുകയാണ് ഇതുവഴി പോലീസ് ചെയ്യുന്നതെന്നും സിദ്ദിക്ക് കാപ്പൻ പറഞ്ഞു.

സാധാരണ പരിശോധന മാത്രമാണ് എന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ കേരളാ പൊലീസ് അന്വേഷിക്കുന്ന ഒരു കേസും നിലവിലില്ല. പിന്നെ എന്തിനാണ് പരിശോധന നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല രാത്രി 12 മണിക്ക് ശേഷം താൻ തന്‍റെ വീട്ടിൽ ഉണ്ടായിരിക്കണമെന്ന് ജാമ്യവ്യവസ്ഥയിലില്ലെന്നും സിദ്ദീഖ് കാപ്പൻ വ്യക്തമാക്കി.

ഇന്നലെ അർധരാത്രി 12മണിക്കുശേഷം വീട്ടിൽ പരിശോധനക്ക് എത്തുമെന്നായിരുന്നു പൊലീസിന്റെ അറിയിപ്പ്. പക്ഷെ സംഭവം വാർത്തയായതിനു പിന്നാലെ പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നില്ല. പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നും പിന്നീട് അത് ഒഴിവാക്കിയെന്നുമാണ് പോലീസിന്റെ വിശദീകരണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp