spot_imgspot_img

സാമ്പിൾ മരുന്നുകൾ വിൽപന നടത്തിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

Date:

തിരുവനന്തപുരം: സാമ്പിളുകളായി കിട്ടിയ മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂർ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഡോക്ടേഴ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി. ഫിസിഷ്യൻസ് സാമ്പിൾ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകൾ വിൽപനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും മരുന്നുകൾ അമിത വില ഈടാക്കി വിൽപന നടത്തിയതായും കണ്ടെത്തി. പരിശോധനയിൽ കണ്ടെത്തിയ മരുന്നുകളും രേഖകളും വർക്കല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിച്ചു.

ഫിസിഷ്യൻസ് സാമ്പിൾ വിൽപന നടത്തുന്നവർക്കെതിരെയും മരുന്നുകൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തെ അറിയിക്കേണ്ടതാണ്. (ടോൾ ഫ്രീ നമ്പർ 1800 425 3182) പരിശോധനകൾ കർശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

രഹസ്യ വിവരത്തെ തുടർന്ന് ഡ്രഗ്‌സ് കൺട്രോളറുടെ നിർദ്ദേശ പ്രകാരം ഇന്റലിജൻസ് ബ്രാഞ്ച് അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറുടെ ഏകോപനത്തിലാണ് സ്വകാര്യ ആശുപത്രിയിൽ പരിശോധന നടന്നത്. ഡ്രഗ്‌സ് ഇൻസ്പെക്ടർ സോൺ 3 പ്രവീൺ, ചീഫ് ഇൻസ്‌പെക്ടർ ഡ്രഗ്സ് ഇന്റലിജൻസ് സ്‌ക്വാഡ് വിനോദ് വി, ഡ്രഗ്‌സ് ഇൻസ്‌പെക്ടർ (എസ്.ഐ.ബി) മണിവീണ എം.ജി, ഡ്രഗ്‌സ് ഇൻസ്പെക്ടർ അജി എസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിലിടം നേടി മലയാളി താരം മുഹമ്മദ്‌ ഇനാന്‍

തിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി...

ഓക്‌സിജന്‍ ലെവല്‍ അപകടകരമാം വിധം താഴ്ന്ന നിലയില്‍; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച് ഓക്‌സിജന്‍ ലെവല്‍ അപകടകരം...

എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബി.ജെ.പിയിൽ ചേർന്നു.എസ്എഫ്‌ഐ...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു....
Telegram
WhatsApp