
തിരുവനന്തപുരം: ക്ലിഫ് ഹൗസിനു നേരെ വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് ബോംബ് ഭീഷണിയുമായുള്ള ഇ -മെയിൽ സന്ദേശമെത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് ഭീഷണി വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാളയം സ്പെന്‍സര്‍ ജങ്ഷനിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്.
നിരവധി സ്ഥാപനങ്ങളിൽ ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണികൾ പതിവായിരിക്കുകയാണ്. ഇതിനു മുൻപും ഇതേ മെയിൽ ഐഡിയിൽ നിന്ന് ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എൽടിടിഇയും കറാച്ചി ഐഎസ്ഐ സെല്ലും ചേര്‍ന്നുകൊണ്ട് ആര്‍ഡിഎക്സ് ഐഇഡി ബോംബുകള്‍ വെച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിലുള്ളത്.







