spot_imgspot_imgspot_img

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്

Date:

തിരുവനന്തപുരം: 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും. മമ്മൂട്ടി, ഷംല ഹംസ, ആസിഫ് അലി, വേടൻ, ടൊവിനോ തോമസ്, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന്‍ ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങി 51 ഓളം ചലച്ചിത്ര പ്രതിഭകൾക്കാണ് മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമർപ്പിക്കുന്നത്.

കൂടാതെ കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയൽ പുരസ്കാരം നടി ശാരദ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങും. ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ ഡോക്ടർ റസൂൽ പൂക്കുട്ടി, ചലച്ചിത്ര വിഭാഗം ജൂറി റിപ്പോർട്ട് ജൂറി ചെയർപേഴ്സണും നടനുമായ പ്രകാശ് രാജ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

കൂടാതെ ചലച്ചിത്ര അവാർഡുകളുടെ സമ്പൂർണ്ണ വിവരങ്ങൾ അടങ്ങിയ പുസ്തകം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്യും. പുരസ്കാര സമർപ്പണത്തിന് ശേഷം മികച്ച പിന്നണി ഗായകർക്കുള്ള അവാർഡ് ജേതാക്കളായ കെ.എസ്. ഹരിശങ്കർ, സെബ ടോമി എന്നിവർ നയിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. വൈകിട്ട് 6:30-നാണ് അവാർഡ് വിതരണ ചടങ്ങുകൾ ആരംഭിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp