
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് വീട്ടിനുള്ളില്‍ അകപ്പെട്ടുപോയ ദമ്പതികള്‍ക്കും കുഞ്ഞിനും രക്ഷകരായി ഫയര്‍ ഫോഴ്‌സ്. പുലര്‍ച്ചെയാണ് വാതിലിന്റെ ലോക്ക് കുടുങ്ങി കോവളം സ്വദേശി രാജീവും കുടുംബവും പുറത്തിറങ്ങാന്‍ സാധിക്കാതെ വീടിനകത്ത് കുടുങ്ങിപ്പോയത്. വിവരമറിഞ്ഞ വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വീടിന്റെ മൂന്ന് വാതിലുകള്‍ തകര്‍ത്താണ് കുടുംബത്തെ പുറത്തെത്തിച്ചത്.
