തിരുവനന്തപുരം: തലസ്ഥാനത്ത് മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവറും തമ്മിൽ തർക്കം. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് വാക്‌പോര്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.
മേയർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പാളയത്ത് വച്ചാണ് സംഘർഷം നടന്നത്. .ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തത്.
അതെ സമയം മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും കെ എസ് ആർ ടി സി ഡ്രൈവർ ആരോപിച്ചു. തുടർന്ന് കെ എസ് ആർ ടി സി ഡ്രൈവർ പോലീസിൽ പരാതി കൊടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.