spot_imgspot_imgspot_img

പള്ളിപ്പുറം – പോത്തൻകോട് റോഡ് അടയ്കൽ; പ്രക്ഷോഭത്തിനൊരുങ്ങി പഞ്ചായത്തും നാട്ടുകാരും

Date:

കഴക്കൂട്ടം: ദേശീയപാത വികസനത്തിന്റെ പേരിൽ നൂറ്രാണ്ടുകളായി ഗതാഗത നടത്തികൊണ്ടിരുന്ന പള്ളിപ്പുറം – അണ്ടുർക്കോണം പോത്തൻകോട് അടയ്ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെ നാട്ടുകാർ സംഘടിച്ച് ജനകീയ കൂട്ടായ്മ രൂപിക്കരിച്ച് സമരപരിപാടിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനങ്ങളുടെ നേതൃത്വത്തിൽ പാച്ചിറയിൽ നൂറുകണക്കിന് പേർ അണിചേർന്ന് ആക്ഷൻ കൗൺസിലിന് രൂപം നൽകി.  തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പള്ളിപ്പുറത്ത് നിന്ന് തിരിഞ്ഞ് കീഴാവൂർ, ​അണ്ടൂർക്കോണം വഴിയാണ് പോത്തൻകോട്ടേക്ക് നിലവിൽ പോകുന്നത്.

ദേശീയപാത വികസിപ്പിക്കുന്നതോടെ ഈ റൂട്ട് പൂർണമായും അടയും ഇവിടെനിന്ന് തിരി‌ഞ്ഞ് പോകേണ്ട വാഹനങ്ങൾ സി.ആർ.പി.എഫ് ജംഗ്ഷനിൽ പോയി നാലും അഞ്ചും കിലോമീറ്റർ ചുറ്റി സർവീസ് റോഡുവഴി പള്ളിപ്പുറത്തെത്തി വേണം പോത്തൻകോട്ടേക്ക് തിരിഞ്ഞ് പോകേണ്ടി വരുന്നത്. റോഡ് അടയുന്നതോടെ പള്ളിപ്പുറം, പാച്ചിറ, കീഴാവൂർ,​ വെള്ളൂർ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഒറ്റപ്പെട്ട അവസ്ഥയിലാകും. പള്ളിപ്പുറം പവർഗ്രിഡ്, അണ്ടൂർക്കോണം 210 കെ.വി സബ് സ്റ്റേഷൻ, നിരവധി ആരാധനലയങ്ങളും, സ്കൂളുകൾ, കൃഷിയിടങ്ങൾ ഇതൊന്നും വകവയ്ക്കാതെ നിലവിലുള്ള ഗതാഗത സംവിധാനം ഇല്ലായ്മ ചെയ്യാൻ അനുവദിക്കില്ലെന്നാണ് നിലപാടിലിൽ ഉറച്ചാണ് നാട്ടുകാർ സമരത്തിനൊരുങ്ങുന്നത്.

ജനകീയ കൂട്ടായ്മയുടെ ചെയർമാനായി അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാറിനെയും വൈസ് ചെയർമാൻമാരായി ജി.സുരേഷ്കുമാർ, പാച്ചിറ സലാഹുദ്ദീൻ, എസ്.എ വാഹിദ്, അഡ്വ. എം. മുനീർ, എം. ജലീൽ, അഭിലാക്ഷ്, ഹസീന, റഫീക്ക്, ഷാനവാസ് എന്നിവരെയും ജനറൽ കൺവീനറായി ബി.വിജയനായരെയും കൺവീനർമാരായി വി. വിജയകുമാർ, മുബാറക്ക്, പി.എം.ഷാജി, അഡ്വ. സാബു, അണ്ടൂർക്കോണം സുൽഫി, വൈഷണവ, മാഹീൻ, ഷാനിഫ, അഡ്വ. ജാബിർ എന്നിവരെ തിരഞ്ഞെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp