spot_imgspot_img

മുതലപ്പൊഴി -സർക്കാർ അനാസ്ഥയ്ക്കെതിരെ നിയമസഭ മാർച്ച്‌ ജൂൺ 20ന്

Date:

spot_img

തിരുവനന്തപുരം: മുതലപൊഴിയിൽ അശാസ്ത്രിയമായ പുലിമുട്ട് നിർമ്മാണം മൂലം എഴുപത്തിയാറിൽ പരം അപകട മരണങ്ങൾ നടന്നിട്ടും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിയ്ക്കാത്തതിൽ പ്രതിഷേധിച്ചു കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ KLCA യുടെ നേതൃത്വത്തിൽ ജൂൺ ഇരുപതിന് നിയമസഭ മാർച്ച്‌ നടത്തും. കഴിഞ്ഞ ജൂലൈ 30ന് പ്രഖ്യാപിച്ച 7 ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല.

കേരളത്തിലെ പന്ത്രണ്ട് ലത്തീൻ രൂപതകളിൽ നിന്ന് നൂറു കണക്കിന് കെ എൽ സി എ നേതാക്കൾ നിയമസഭ മാർച്ചിൽ പങ്കെടുക്കും. അവരോടൊപ്പം തിരുവനന്തപുരം മധുരയിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുക്കും.

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ KLCA സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡൻറ് പാട്രിക് മൈക്കിൾ മുതലായവർ നയിക്കുന്ന നിയമസഭ മാർച്ച്‌ രാവിലെ 11 മണിയ്ക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം വി ജെ ടി ഹാളിൽ നിന്ന് ആരംഭിയ്ക്കും. കേരള ലത്തീൻ കത്തോലിക്ക സഭയുടെ ഉന്നത നയ രൂപീകരണ സമിതി കെ ആർ എൽ സി സി ഭാരവാഹികളും പങ്കെടുക്കും.

തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ വെരി റവ മോൺ യുജിൻ എച്ച് പരേര മാർച്ച്‌ ഉത്ഘാടനം ചെയ്യും. KRLCC ജനറൽ സെക്രട്ടറി റവ ഫാ തോമസ് തറയിൽ , വൈസ് പ്രസിഡന്റ്‌ ജോസഫ് ജൂഡ് എന്നിവരെ കൂടാതെ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വിവിധ സംഘടന നേതാക്കൾ മാർച്ചിൽ പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടിൽ വൻ ഭൂരിപക്ഷം നേടി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി....

ഉപതിരഞ്ഞെടുപ്പ്; പാലക്കാടൻ വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിൽ...

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...
Telegram
WhatsApp